Saturday, August 20, 2022
HomeGulfBahrainമയക്കുമരുന്നുമായി ബഹ്‌റൈൻ വിമാനത്താവളത്തിൽ പിടിയിലായ പ്രവാസിക്ക് 5 വര്ഷം ജയിൽ ശിക്ഷയും പിഴയും

മയക്കുമരുന്നുമായി ബഹ്‌റൈൻ വിമാനത്താവളത്തിൽ പിടിയിലായ പ്രവാസിക്ക് 5 വര്ഷം ജയിൽ ശിക്ഷയും പിഴയും

മനാമ: ബഹ്‌റൈനിൽ മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 3000 ദിനാര്‍ പിഴയും വിധിച്ചു. പാകിസ്ഥാൻ പൗരനായ 27 വയസുകാരനാണ് പിടിയിലായത്.

തുബ്ലിയില്‍ താമസിച്ചിരുന്ന ഇയാള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അറസ്റ്റിലായത്.

വിമാനത്താവളത്തില്‍ ശരീര പരിശോധന നടത്തിയപ്പോഴാണ് കാലിന് ചുറ്റും കെട്ടിവെച്ചിരുന്ന മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കറുത്ത തുണി കൊണ്ട് പൊതിഞ്ഞ ശേഷം റബ്ബര്‍ മെറ്റീരിയല്‍ കൊണ്ട് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.

Most Popular