അബുദാബി: നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ലഹരി ഗുളിക കടത്താൻ ശ്രമിച്ച സംഭവത്തിൽ നാല് പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അറബ് വംശജരാണ് പോലീസ് പിടിയിലായത്.
‘പോയിസണസ് സ്റ്റോണ്‍സ്’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് നിലയിലായിരുന്നു ലഹരിമരുന്നുകള്‍ സൂക്ഷിച്ചിരുന്നതെന്ന് ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.