മയക്കുമരുന്ന് ശേഖരവുമായി കുവൈത്തിൽ യുവാക്കൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് ശേഖരവുമായി ഏഴ് പ്രവാസി യുവാക്കള്‍ പിടിയിൽ . ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പിടിയാലയവര്‍ ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ. ഇവരുടെ പക്കല്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.