കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന് മോഷണം നടത്തിയ 2 പേർ കുവൈത്തിൽ അറസ്റ്റിലായി. വ്യാജ ഉല്‍പ്പന്നങ്ങള്‍, ആള്‍മാറാട്ടം എന്നിവ കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ഇവര്‍ മരുന്നുകള്‍ മോഷ്ടിച്ചത്. ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ മരുന്നുകൾ മോഷ്ടിക്കാൻ ഇവരെ സഹായിക്കുകയായിരുന്നു.