ദുബൈ: വയറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിദേശിക്ക് ദുബൈയില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കൊക്കെയ്ന്‍ കാപ്സ്യുളുകളാണ് പ്രതി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സംശയകരമായ പെരുമാറ്റം തോന്നിയ കസ്റ്റംസ് അധികൃതർ ഇയാളെ പരിശോധിക്കുകയായിരുന്നു.
പ്രത്യേക ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാളുടെ ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് ഗുളികകളുണ്ടെന്ന് കണ്ടെത്തി. ഇതോടെ താന്‍ കൊക്കെയ്ന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വയറിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിന് 1000 ഡോളര്‍ പ്രതിഫലം ലഭിച്ചതായും ഇയാള്‍ ഒടുവിൽ സമ്മതിക്കുകയായിരുന്നു.