മയക്കുമരുന്ന് കടത്ത്; പ്രവാസി ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ പ്രവാസി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിലായി. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് കിലോഗ്രാം ഹെറോയിനും 50 ഗ്രാം ക്രിസ്റ്റല്‍ മെത്തും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.

ഹെറോയിന്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനെന്ന വ്യാജേന ഇയാളെ സമീപിക്കുകയായിരുന്നു. 50 ഗ്രാം മയക്കുമരുന്ന് കൈമാറിയതിന് തൊട്ടുപിന്നാലെ ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് സംഘം റെയ്‍ഡ് നടത്തുകയായിരുന്നു. ഇയാളെ തുടർ നടപടികൾക്കായി അധികൃതർക്ക് കൈമാറി.