ദോഹ: ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഖത്തറിൽ പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് യാത്രക്കാരന്റെ ബാഗ് പരിശോധിക്കുകയായിരുന്നു. 100 ട്രമാഡോള്‍ ഗുളികള്‍, മരുന്ന് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 455 മയക്കുമരുന്ന് ഗുളികകള്‍, മറ്റൊരു മയക്കുമരുന്നിന്റെ 18 ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇയാളെ കൂടുതൽ നടപടികൾക്കായി അധികൃതർക്ക് കൈമാറി.