ദുബായ് :ദുബായ് വിമാനത്താവളത്തിൽ പെട്ടിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം. പഴം കൊണ്ടുവന്ന പെട്ടിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇരുപതുകാരനായ ആഫ്രിക്കക്കാരനെ പിടികൂടി. 4.5 കിലോഗ്രാം മയക്കുമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
മയക്കുമരുന്ന് കടത്തിയെന്ന കുറ്റത്തിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ 20 കാരനായ ആഫ്രിക്കക്കാരനെ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.