Thursday, May 19, 2022
HomeGulfമയക്കുമരുന്ന് കേസിൽ പിടിയിലായ പ്രവാസിക്ക് 10 വര്ഷം ജയിൽശിക്ഷ വിധിച്ച് ദുബൈ കോടതി

മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രവാസിക്ക് 10 വര്ഷം ജയിൽശിക്ഷ വിധിച്ച് ദുബൈ കോടതി

ദുബൈ: മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രവാസിക്ക് ജയിൽശിക്ഷ വിധിച്ച് ദുബൈ കോടതി. 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയും ഇയാൾ അടയ്ക്കണം.

സന്ദർശകവിസയിൽ ദുബൈലെത്തിയ ഏഷ്യക്കാരനാണ് പ്രതി. അന്താരാഷ്ട വിമാനത്താവളത്തിൽ ദ്രാവക രൂപത്തിലുള്ള കൊക്കൈനുമായാണ് ഇയാൾ പിടിയിലായത്. 4.55 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. കസ്റ്റംസ് പിന്നീട് കേസ് ദുബൈ പൊലീസിന് കൈമാറുകയായിരുന്നു.

വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തേക്ക് മയക്കുമരുന്ന് കൊണ്ടുവന്നതിന് കുറ്റം ചുമത്തിയാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ ദുബൈ പ്രാഥമിക കോടതിയില്‍ ഹാജരാക്കിയത്.

Most Popular