ദുബൈ എക്സ്പോ 2020 സമാപനത്തിലേക്ക്: ഇനി 18 നാള്‍ കൂടി മാത്രം

ദുബൈ |ദുബൈ എക്സ്പോ 2020 സമാപനത്തിലേക്ക്. ലോക വിസ്മയത്തിന്റെ സമാധാനത്തിന് ഇനി വെറും പതിനെട്ട് നാൾ മാത്രം.
ദിനേന എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഇപ്പോൾ. എക്‌സ്‌പോ അവസാനിക്കുമ്ബോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലെ 28 ദിവസത്തിനിടയില്‍ മാത്രം 44 ലക്ഷം പേരാണ് എക്സ്പോ പവലിയനുകള്‍ സന്ദർശിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ യു എ ഇയിലേക്ക് എത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതോടെയാണ് സന്ദർശകരുടെ എണ്ണവും വർധിച്ചത്.

 

Dubai Expo records 10 millionth visitor - Al-Monitor: The Pulse of the  Middle East

ലോക മേള അവസാനിസിച്ചാലും സന്ദര്‍ശകര്‍ക്ക് ഇപ്പോഴും വിശാലമായ സൈറ്റിലൂടെ സഞ്ചരിച്ചു ലോകത്തെ ആകര്‍ഷിച്ച അതിശയകരമായ വാസ്തുവിദ്യാ വിസ്മയങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. സൈറ്റിന്റെ 80 ശതമാനവും അതേപടി നിലനിര്‍ത്താനാണ് ധാരണ. 360 ഡിഗ്രി അര്‍ദ്ധസുതാര്യമായ അല്‍ വാസല്‍ ഡോം, എക്സ്പോയുടെ ഹൃദയമിടിപ്പും ഏറ്റുവാങ്ങിയ പ്രധാന നിര്മിതിയാണ്. നിലനിര്‍ത്തുന്ന ഏറ്റവും വലിയ എക്സ്പോ ലാന്‍ഡ്മാര്‍ക്കുകളിലൊന്ന് ഇതാണ്. ഇന്ത്യ, സഊദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളുടെ പാവലിയനുകളും ടെറ പോലുള്ള ശ്രദ്ധേയമായ സൈറ്റുകളും അതേപടി സംരക്ഷിക്കപ്പെടും.