ദുബൈ എക്സ്പോ ഫ്രീയായി സന്ദർശിക്കാം

അബുദാബി: ദുബൈ എക്സ്പോ ഫ്രീയായി സന്ദർശിക്കാൻ അവസരം ഒരുക്കി എക്‌സ്‌പോ സിറ്റി. എല്ലാ മുൻനിര പവലിയനുകളിലേക്കും സൗജന്യ പ്രവേശനമാണ് എക്സ്പോ സിറ്റി വാഗ്ദാനം ചെയ്യുന്നത്.

അന്താരാഷ്ട്ര മ്യൂസിയം ദിനം പ്രമാണിച്ച് മെയ് 19 വെള്ളിയാഴ്ചയാണ് ഈ അവസരം ലഭിക്കുക. എക്സ്പോ സിറ്റിയുടെ ഈ ഓഫറില്‍ അലിഫ് – ദി മൊബിലിറ്റി പവലിയന്‍, ടെറ – ദ സസ്‌റ്റൈനബിലിറ്റി പവലിയന്‍, ദി വിമന്‍സ് ആന്‍ഡ് വിഷന്‍ പവലിയനുകള്‍, നേഷന്‍സ് പവലിയനുകളുടെ മൂന്ന് സ്റ്റോറികളും ഉള്‍പ്പെടുന്നു. എല്ലാ വര്‍ഷവും മെയ് 18 ന് ആചരിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന് ശേഷമുള്ള ദിവസമാണ് സൗജന്യ പ്രവേശനം.