Monday, October 25, 2021
HomeGulfസാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ദുബായ് എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനം; വീഡിയോ

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ദുബായ് എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനം; വീഡിയോ


ദുബൈ: ദുബൈ എക്‌സ്‌പോ 2020 ഔദ്യോഗീക ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നാല് മിനിറ്റും 19 സെക്കന്റും ദൈര്‍ഘ്യമുള്ള ദിസ് ഈസ് അവര്‍ ടൈം’ എന്ന് പേരിട്ട ഗാനം ഇതിനോടകംതന്നെ നിരവധിപേർ ഷെയർ ചെയ്തുകഴിഞ്ഞു. യുഎഇയിലെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളും എക്‌സ്‌പോ അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, ഗ്രാമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലബനീസ്-അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ മൈസ്സ കാര, സ്വദേശി ഗായികയും ഗാനരചയിതാവുമായ 21കാരി അല്‍ മാസ് എന്നിവരാണ് ഗാനത്തില്‍ അണിനിരക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ആറുമാസം നീളുന്ന എക്‌സ്‌പോയില്‍ രണ്ടര കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Popular