Thursday, January 20, 2022
HomeGulfദുബൈ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിരവധി ഒഴിവുകൾ

ദുബൈ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിരവധി ഒഴിവുകൾ

ദുബൈ സർക്കാർ വകുപ്പി​ൻറ വിവിധ ഒഴിവുകളിലേക്ക്​ ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും . 30,000 ദിർഹം (ആറ്​ ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ്​ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്​. ദുബൈ ഹെൽത്ത്​ അതോറിറ്റി, മീഡിയ ഓഫിസ്​, ടൂറിസം- വകുപ്പ്​ തുടങ്ങിയവയിലാണ്​ ഒഴിവുകൾ. dubaicareers.ae/en എന്ന വെബ്​സൈറ്റ്​ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് . യു.എ.ഇ പൗരൻമാർക്കും പ്രവാസികൾക്കും അപേക്ഷിക്കാൻ സാധിക്കും.

ദുബൈ ഹെൽത്ത്​ അതോറിറ്റിയിൽ സ്​പെഷ്യലിസ്​റ്റ്​ രജിസ്​റ്റാർ ഒഴിവിലേക്ക്​ അംഗീകൃത മെഡിക്കൽ സ്​ഥാപനങ്ങളിൽ നിന്ന്​ ബിരുദവും ഫെലോഷിപ്പുമുള്ളവർക്ക്​ അപേക്ഷിക്കാം. 20,000- 30,000 ദിർഹം (നാല്​ ലക്ഷം രൂപ മുതൽ ആറ്​ ലക്ഷം രൂപ വരെ) ആണ്​ ശമ്പളം.

ദുബൈ ഹോസ്​പിറ്റലിലെ സീനിയർ സ്​പെഷ്യലിസ്​റ്റ്​ രജിസ്​റ്റാർ​ (ജനറൽ സർജറി, ഇൻറേണൽ മെഡിസിൻ) എന്നിവയിലേക്ക് അപേക്ഷിക്കാം.  ​ 20,000- 30,000 ദിർഹം ആണ്​ ശമ്പളം. അൽ ജലീലിയ ചിൽഡ്രൻ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ സൈക്കോളജിസ്​റ്റി​െൻറ ഒഴിവുമുണ്ട്​. സൈക്കോളജിയിൽ ബാച്ചിലേഴ്സ് ബിരുദവും അംഗീകൃത സ്ഥാപനം/കോളേജ്/യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ കുറഞ്ഞത് ആറ് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, സൈഡി (ഡോക്ടർ ഓഫ് സൈക്കോളജി) എന്നിവ. ഒരു മൾട്ടിഡിസിപ്ലിനറി ക്ലിനിക്കിലോ ആശുപത്രിയിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി കുറഞ്ഞത് 2 വർഷത്തെ പരിചയം. അല്ലെങ്കിൽ ഒരു വർഷത്തെ പരിചയം ആവശ്യമാണ്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം

ദുബൈ മീഡിയ ഓഫിസിൽ അറബിക്​ എഡിറ്ററുടെ (അറബി) ഒഴിവിലേക്ക്​ ജേണലിസം, കമ്യൂണിക്കേഷൻ, മൾട്ടിമീഡിയ, മീഡിയ സ്​റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവർക്ക്​ അപേക്ഷിക്കാം. ശമ്പളം 10000 ദിർഹമിൽ താഴെ. സീനിയർ എഡിറ്റർ (അറബി) ഒഴിവിലേക്കും ഇതേ യോഗ്യതകളാണ്​ വേണ്ടത്​. ശമ്പളം 10000 ദിർഹം- 20000 ദിർഹം (രണ്ട്​ ലക്ഷം രൂപ- നാല്​ ലക്ഷം രൂപ).

ദുബായ് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവും റിപ്പോർട്ട് ചെയ്യുന്നുണ്ട്, നഴ്‌സിംഗിൽ ബിഎസ്‌സി അല്ലെങ്കിൽ തത്തുല്യം, ഡിഎച്ച്‌എ ലൈസൻസിംഗിന് യോഗ്യത, 100 കിടക്കകളിൽ കൂടുതൽ കിടക്കകളുള്ള ഒരു അക്യൂട്ട് കെയർ ഫെസിലിറ്റിയിൽ 2 വർഷത്തെ പരിചയം എന്നിവ ആവശ്യമാണ്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. ശമ്പളം, 10,000 ദിർഹത്തിൽ താഴെ

ദുബൈ ടൂറിസത്തിൽ ഡാറ്റാ എഞ്ചിനീയറുടെ ഒഴിവിലേക്ക്​ ബന്ധപ്പെട്ട മേഖലയിൽ ബിരുദമുള്ളവർക്ക്​ അപേക്ഷിക്കാം. വനിത ശാക്തീകരണ വകുപ്പിൽ ഫിറ്റ്​നസ്​ സൂപ്പർവൈസറുടെ ഒഴിവുണ്ട്​. ബന്ധപ്പെട്ട മേഖലയിൽ ഡി​േപ്ലാമ ഉള്ളവർക്ക്​ അപേക്ഷിക്കാം.

——————-
ജര്‍മനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സ് ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്കാണ് അപേക്ഷിക്കാവുന്നത്. ജര്‍മനിയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സായി ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷയില്‍ ബി2 ലവല്‍ യോഗ്യത നേടേണ്ടതുണ്ട്. കൂടാതെ ലൈസന്‍സിങ് പരീക്ഷയും പാസ്സാകണം. നിലവില്‍ ബി1 യോഗ്യത നേടിയ നഴ്‌സുമാര്‍ക്ക് ബി2 ലവല്‍ യോഗ്യത നേടുന്നതിനും ലൈസന്‍സിങ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും. ഇക്കാലയളവില്‍ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ കെയര്‍ഗിവറായി ജോലി ചെയ്യുന്നതിനും പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കുന്നതിനും അര്‍ഹതയുണ്ട്.

Most Popular