Wednesday, September 28, 2022
HomeGulfവെള്ളപ്പൊക്കം: പാസ്പോര്‍ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് സഹായവുമായി ദുബൈ കോണ്‍സുലേറ്റ്

വെള്ളപ്പൊക്കം: പാസ്പോര്‍ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് സഹായവുമായി ദുബൈ കോണ്‍സുലേറ്റ്

അബുദാബി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാസ്പോര്ട്ട് നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യൻ പ്രവാസികൾക്കായി പ്രത്യേക സേവാ പരിപാടി സംഘടിപ്പിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്.

ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്ബില്‍ 80 പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ലഭിച്ചത്.

യുഎഇയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്തതായി നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു. ഇന്ത്യന്‍ അസോസിയേഷനുകളുടെയും പ്രവാസികളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ക്യാമ്ബ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

Most Popular