ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും

ദുബായ്∙ ദുബായിൽ മെട്രോ മ്യൂസിക് ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) സഹകരണത്തോടെ ദുബായ് മീഡിയ ഓഫിസിന്റെ കീഴിലുള്ള ബ്രാൻഡ് ദുബായ് ആണ് ഉത്സവം സംഘടിപ്പിക്കുന്നത്.

യൂണിയൻ, മാൾ ഓഫ് എമിറേറ്റ്‌സ്, ബുർജുമാൻ, ദുബായ് ഫിനാൻഷ്യൽ സെന്റർ, ശോഭ റിയാലിറ്റി എന്നീ 5 മെട്രോ സ്റ്റേഷനുകളിലായിരിക്കും തത്സമയ സംഗീത പരിപാടികൾ അരങ്ങേറുക.

അഞ്ചു മെട്രോ സ്റ്റേഷനുകളിൽ 12 വരെ നീളുന്ന സംഗീതോത്സവത്തിൽ ആഗോള തലത്തിലെ 20 സംഗീതജ്ഞർ പങ്കെടുക്കും.