Wednesday, December 7, 2022
HomeGulfദുബൈ മെട്രോയുടെ സമയക്രമത്തിൽ മാറ്റം

ദുബൈ മെട്രോയുടെ സമയക്രമത്തിൽ മാറ്റം

ദുബൈ: ദുബൈ മെട്രോയുടെ സമയക്രമത്തിൽ മാറ്റം. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് കീഴിൽ ‘ദുബൈ റൈഡ്’ സംഘടിപ്പിക്കുന്ന അവസരത്തിലാണ് മെട്രോയുടെ സമയ മാറ്റം.

ദുബൈ റൈഡിന് വേണ്ടി എത്തുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് തുടങ്ങും. ഇതിനു പുറമെ ‘ദുബൈ റണ്‍’ ഇവന്റ് നടക്കാനിരിക്കുന്ന നവംബര്‍ 20നും മെട്രോ സര്‍വീസ് രാവിലെ 3.30 മുതല്‍ ആരംഭിക്കും.

കൂടാതെ ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് ഇന്ന് ഭാഗികമായി അടയ്ക്കും. രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും വാഹനങ്ങള്‍ക്ക് ശൈഖ് സായിദ് റോഡില്‍ നിയന്ത്രണം.

ദുബൈയിലെ സ്വദേശികളും പ്രവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദുബൈ റെഡിന്’ വേണ്ടിയാണ് ശൈഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ദുബൈ റൈഡിന് ശൈഖ് സായിദ് റോഡിന്റെ ഇരു വശങ്ങളും ഉപയോഗിക്കും. ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് മുതല്‍ സഫ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (സെക്കന്റ് ഇന്റര്‍ചേഞ്ച്) വരെയുള്ള ഭാഗമായിരിക്കും ഇതിനായി മാറ്റിവെയ്ക്കുകയെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി അറിയിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയങ്ങളില്‍ അല്‍ വസ്‍ല്‍ സ്ട്രീറ്റ്, അല്‍ ഖലീല്‍ സ്ട്രീറ്റ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസായില്‍ സ്ട്രീറ്റ്, സെക്കന്റ് സാബീല്‍ സ്ട്രീറ്റ്, സെക്കന്റ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാം.

Most Popular