Wednesday, November 30, 2022
HomeGulfദുബൈയിൽ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം? അറിയേണ്ടവയെല്ലാം

ദുബൈയിൽ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം? അറിയേണ്ടവയെല്ലാം

അബുദാബി:ദുബൈയിലെ താമസക്കാര്‍ ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ സർക്കാരിനെ അറിയിക്കണമെന്നാണ് നിർദേശം. രണ്ടാഴ്ചയാണ്​ ഇതിന്​ സമയം അനുവദിച്ചിരിക്കുന്നത്​. കൂടെ താമസിക്കുന്ന എല്ലാവരുടെയും ​വിവരങ്ങള്‍ ഉള്‍പെടുത്തണമെന്നാണ്​ നിര്‍ദേശം. ഇതിനായി അറിയേണ്ടവ ഇവയാണ്:

ആരൊക്കെ രജിസ്റ്റര്‍ ചെയ്യണം

താമസ സ്ഥലങ്ങള്‍ സ്വന്തമായി വാങ്ങിയവരും വാടകക്കെടുത്തവരും പ്രോപ്പര്‍ട്ടി മാനേജ്​മെന്‍റ്​ കമ്ബനികളും ഡെവലപ്പര്‍മാരും രജിസ്റ്റര്‍ ചെയ്യണം. ആരുടെ പേരിലാണോ വാടക കരാര്‍ എഴുതിയിരിക്കുന്നത്​ അവരാണ്​ രജിസ്റ്റര്‍ ചെയ്യേണ്ടത്​. ദുബൈ ലാന്‍ഡ്​ ഡിപാര്‍ട്ട്​മെന്‍റാണ്​ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്​. അതിനാല്‍, ദുബൈ എമിറേറ്റിലെ താമസക്കാര്‍ക്ക്​ മാത്രമാണ്​ നിര്‍ദേശം ബാധകം.

​ആരെയൊക്കെ ഉള്‍പെടുത്തണം:

കൂടെ താമസിക്കുന്ന എല്ലാവരുടെയും ​വിവരങ്ങള്‍ ഉള്‍പെടുത്തണം. കുടുംബാംഗങ്ങളോടൊപ്പമാണ്​ താമസമെങ്കില്‍ അവരുടെ പേരും വേണം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത പേരുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കാനും കൂട്ടിചേര്‍ക്കനും സൗകര്യമുണ്ടാകും.

എന്തൊക്കെ വിവരങ്ങള്‍ നല്‍കണം:

കൂടെ താമസിക്കുന്നവരുടെ പേര്​, എമിറേറ്റ്​സ്​ ഐ.ഡി, ​ജനന തീയതി എന്നിവ ഉള്‍പെടുത്തണം. ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ സഹിതമാകും ഇനി മുതല്‍ വാടകകരാറുകള്‍ തയാറാക്കുക.

എങ്ങിനെയാണ്​ രജിസ്റ്റര്‍ ചെയ്യേണ്ടത്​:

ദുബൈ റസ്റ്റ്​ (Dubai REST) എന്ന ആപ്പ്​ ഡൗ​ണ്‍ലോഡ്​ ചെയ്യണം.

ആദ്യമായി ആപ്പ്​ ഉപയോഗിക്കുന്നവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തവര്‍ക്ക്​ നേരിട്ട്​ ലോഗിന്‍ ചെയ്യാം

യു.എ.ഇ പാസ്​ ഉപയോഗിച്ചും ലോഗിന്‍ ചെയ്യാം

ഇന്‍ഡിവിജുവല്‍ എന്ന ഭാഗമാണ്​ തെരഞ്ഞെടുക്കേണ്ടത്​

യു.എ.ഇ പാസ്​ വഴി ഓതന്‍റിക്കേഷന്‍ ഉറപ്പാക്കണം

ഡാഷ്​ബോര്‍ഡില്‍ നിങ്ങളുടെ താമസ സ്ഥലം എവിടെയാണെന്ന്​ തെരഞ്ഞെടുക്കണം

മാനേജ്​ കോ-ഒക്യുപന്‍റ്​സ്​ എന്ന ഭാഗം തെരഞ്ഞെടുക്കണം

ആഡ്​ മോര്‍ എന്ന ഭാഗത്ത്​ സഹതാമസക്കാരുടെ വിവരങ്ങള്‍ നല്‍കണം

എമിറേറ്റ്​സ്​ ഐ.ഡിയും ജനന തീയതിയും നല്‍കിയ ശേഷം ‘വേരിഫൈ’ കൊടുക്കണം

എല്ലാവരുടെയും പേര്​ വിവരങ്ങള്‍ ചേര്‍ക്കണം

പേര്​ ചേര്‍ത്ത ആരെ​യെങ്കിലും ഒഴിവാക്കണമെങ്കില്‍ ‘ഡിലീറ്റ്​’ ഓപ്​ഷനുമുണ്ട്​

Most Popular