Saturday, January 22, 2022
HomeGulfദുബൈയില്‍ പുതുവർഷപ്പിറവിക്ക് മൂന്ന് ദിവസം അവധി

ദുബൈയില്‍ പുതുവർഷപ്പിറവിക്ക് മൂന്ന് ദിവസം അവധി

ദുബൈ: ദുബൈയില്‍ പുതുവർഷപ്പിറവിക്ക് മൂന്ന് ദിവസം അവധി. ജനുവരി ഒന്നിന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് വകുപ്പ് അറിയിച്ചു. അടുത്ത വര്ഷം നിലവിൽ വരുന്ന പുതിയ വാരാന്ത്യ അവധി ദിനങ്ങൾ പ്രകാരം ജനുവരി മൂന്ന് തിങ്കളാഴ്‍ചയായിരിക്കും. ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരികയാണ്. ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തനവും മൂന്നര ദിവസം അവധിയുമാണ് പുതിയ രീതി. ഡിസംബര്‍ 31 വെള്ളിയാഴ്‍ചയാണെങ്കിലും അവധി ദിനങ്ങളിലെ മാറ്റം ജനുവരി ഒന്ന് മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ എന്നുള്ളതിനാല്‍, അന്ന് പൊതു അവധിയായിരിക്കും. പുതിയ ക്രമമനുസരിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടി അവധി ലഭിക്കുന്നതോടെ ആകെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുക.

Most Popular