ദുബായ് : ഒരുമിച്ച് താമസിക്കുന്ന റൂമിലെ സഹപ്രവർത്തകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ 25 മിനിറ്റിനകം അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. 32 വയസ്സുകാരനായ ഏഷ്യൻ സ്വദേശിയായ പ്രതി സാമ്പത്തിക തർക്കം കാരണം സഹപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചു ഓടി രക്ഷപെടുകയായിരുന്നു. അൽ ഖിസൈസ് പോലീസിന്റെ സി ഐ ഡി ടീമിന് ലഭിച്ച ഒരു ഫോൺ കാളിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത് വിവരം ലഭിക്കുന്നത്.
പരിക്കേറ്റയാളെ ഉടനെ ദുബായിലെ റാഷിദ് ആശുപത്രിയിൽ പ്രവേശിച്ചു. സംഭവം നടന്ന് 25 മിനിറ്റിനകം പരിശോധനക്കിറങ്ങിയ പോലീസാണ് ചോര പുരണ്ട വസ്ത്രത്തിൽ സംശയസ്പദമായ രീതിയിൽ പ്രതിയെ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിക്കുകയും സംഭവ ശേഷം കത്തി കളയുകയും ചെയ്‌തെന്ന് പോലീസിനോട് പറഞ്ഞു.