Sunday, December 4, 2022
HomeGulfവിമാനയാത്രക്കിടെ ആരോഗ്യനില വഷളായ സ്ത്രീയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ദുബൈ പോലീസ്

വിമാനയാത്രക്കിടെ ആരോഗ്യനില വഷളായ സ്ത്രീയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ദുബൈ പോലീസ്

ദുബൈ: വിമാന യാത്രക്കിടെ ആരോഗ്യനില വഷളായ സ്ത്രീയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ദുബൈ പോലീസ്. ദുബൈ അല്‍ മക്​തൂം വിമാനത്താവളത്തില്‍ നിന്നാണ്​ യുവതിയെ എയര്‍​ലിഫ്​റ്റ്​ ചെയ്​ത്​ റാശിദ്​ ആ​ശുപത്രിയില്‍ എത്തിച്ചത്​.

വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക്​ യാത്ര ചെയ്യുന്നതിനിടെയാണ്​ യുവതിയു​െട നില ഗുരുതരമായത്​. ഉടന്‍ വിമാനം റദ്ദാക്കുകയും അല്‍മക്​തൂം വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്​തു. ഇവിടെയെത്തിയ ദുബൈ പൊലീസ്​ ഹെലികോപ്​ടറില്‍ റാശിദ്​ ആശുപത്രിയില്‍ എത്തിച്ചു. ദുബൈ പൊലീസ്​ എയര്‍വിങ്​ ടീമും മെഡിക്കല്‍ സംഘവുമാണ്​ രോഗിയെ എയര്‍ലിഫ്​റ്റ്​ ചെയ്​തതെന്ന്​ ​ൈഫ്ലറ്റ്​ ഇന്‍സ്​ട്രക്​ടര്‍ കേണല്‍ അലി മുഹമ്മദ്​ ഫറാജ്​ അല്‍ മുഹൈരി പറഞ്ഞു.

Most Popular