അബുദാബി: ഗതാഗതപ്പിഴ ഇനി ഘട്ടംഘട്ടമായി അടയ്ക്കാൻ പുതിയ സംവിധാനം വരുന്നു.
പലിശയില്ലാതെ മൂന്നുമാസം, ആറുമാസം, ഒരുവർഷം എന്നിങ്ങനെയാണ് പിഴ അടയ്ക്കാൻ ഇനി സൗകര്യമുണ്ടാവുക.
ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്റ് നടത്തേണ്ടത്. അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ് തുടങ്ങിയവയുടെ ക്രഡിറ്റ് കാർഡാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
തവണകളായി അടയ്ക്കാൻ സാധിക്കില്ലെങ്കിൽ സമയം ദീർഘിപ്പിക്കാൻ അപേക്ഷ നൽകാവുന്നതാണ്.
100 ദിർഹം ഫീസായി ഇതിന് നൽകേണ്ടി വരും. കമ്പനിയും സ്ഥാപനങ്ങളും ഇൻസ്റ്റാൾമെന്റ് മുടക്കിയാൽ 200 ദിർഹമാണ് അധിക പിഴയായി നൽകണം.