Wednesday, December 7, 2022
HomeGulfദുബൈ റൺ: മെട്രോ ഞായറാഴ്ച പുലർച്ചെ 3.30 മുതൽ

ദുബൈ റൺ: മെട്രോ ഞായറാഴ്ച പുലർച്ചെ 3.30 മുതൽ

അബുദാബി: ദുബൈ മെട്രോ നാളെ (ഞായർ) പതിവിലും നേരത്തെ പ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് (ആർടിഎ) അതോറിറ്റി ട്വീറ്റ് ചെയ്തു. 5, 10 കിലോമീറ്ററുകളിലായി ദുബൈ ശൈഖ് സായിദ് റോഡിലാണ് ദുബൈ നിവാസികൾ ദുബൈ റണ്ണിന്റെ ഭാഗമായി ഓടാനിറങ്ങുന്നത്. ഇതോടെ, ഞായറാഴ്ച പുലർച്ചെ ശൈഖ് സായിദ് റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകും.

നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. ഇവർക്കുള്ള ബിബ് വിതരണം നേരത്തേ തുടങ്ങിയിരുന്നു. ഇനിയും വാങ്ങാത്തവർ ഇന്നുതന്നെ ബിബ് വാങ്ങണം.

ഇബ്നു ബത്തൂത്ത മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര എന്നിവിടങ്ങളിലാണ് ബിബ് വിതരണം ചെയ്യുന്നത്. മാൾ സമയം അവസാനിക്കുന്നതിനുമുമ്പ് ബിബുകൾ കൈപ്പറ്റണം. അഞ്ചു കി.മീറ്റർ ഓട്ടം തുടങ്ങുന്നത് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്നാണ്. ബുർജ് ഖലീഫ, ദുബൈ ഒപ്പറ എന്നിവക്ക് സമീപത്തുകൂടി പോകുന്ന റൺ ദുബൈ മാളിന് മുന്നിൽ സമാപിക്കും. പത്തു കി.മീറ്റർ റൈഡ് പോകുന്നത് ദുബൈ കനാലിന് സമീപത്തുകൂടിയാണ്. വേൾഡ് ട്രേഡ് സെന്‍ററിന് മുന്നിലൂടെ പോയി തിരിച്ച് ഡി.ഐ.എഫ്.സിക്ക് സമീപത്തെ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ സമാപിക്കും.

ഓട്ടം തുടങ്ങുന്നത് 6.30നാണെങ്കിലും എല്ലാവരും പുലർച്ച നാലിന് റിപ്പോർട്ട് ചെയ്യണം. ദുബൈ മെട്രോ 3.30 മുതൽ ഓടിത്തുടങ്ങും.അഞ്ചു കിലോമീറ്റർ റണ്ണിനെത്തുന്നവർ ഡി.ഐ.എഫ്.സി, എമിറേറ്റ്സ് ടവർ മെട്രോ സ്റ്റേഷനുകൾ തെരഞ്ഞെടുക്കുന്നതാവും ഉചിതം. പത്തു കിലോമീറ്റർ ഓടാൻ എത്തുന്നവർ വേൾഡ് ട്രേഡ് സെന്‍റർ, മാക്സ് സ്റ്റേഷനുകളിൽ ഇറങ്ങണം.

Most Popular