ദുബൈ: ദുബൈയിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം മാറും. റമദാനോടനുബന്ധിച്ചാണ് ഈ മാറ്റം. രക്ഷിതാക്കളുമായി കൂടിയാലോചിച്ചശേഷം സ്കൂള്‍ അധികൃതര്‍ സമയത്തിൽ തീരുമാനമെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻപ് ക്ലാസുകൾ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം നടത്തേണ്ടത്.