Sunday, November 27, 2022
HomeGulfഈ വര്ഷം ദുബൈ സന്ദര്ശിക്കാനെത്തിയത് ഒരു കോടി ടൂറിസ്റ്റുകൾ; മുന്നിൽ ഇന്ത്യക്കാർ

ഈ വര്ഷം ദുബൈ സന്ദര്ശിക്കാനെത്തിയത് ഒരു കോടി ടൂറിസ്റ്റുകൾ; മുന്നിൽ ഇന്ത്യക്കാർ

ദുബൈ:ഈ വര്ഷം ദുബൈ സന്ദര്ശിക്കാനെത്തിയത് ഒരു കോടി ടൂറിസ്റ്റുകൾ. കഴിഞ്ഞ ഒൻപത് മാസത്തെ കണക്കാണിത്. സന്ദര്ശകരിലധികവും ഇന്ത്യക്കാരാണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്.

10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ദുബൈയിലെത്തിയത്. 20 ലക്ഷം പേരാണ് അക്കാലയളവില്‍ രാജ്യത്ത് എത്തിയത്.

Most Popular