ദുബൈ: വിവാഹ തർക്ക പരിഹാരത്തിന് പ്രത്യേക സംവിധാനവുമായി ദുബൈ. കുടുംബകോടതി ജഡ്ജിമാരുടെ മേല്‍നോട്ടത്തില്‍ യോഗ്യതയുള്ള ആര്‍ബിട്രേറ്റര്‍മാരുടെ സമിതിയാണ് ഇത്തരം കേസുകൾ ഇനി മുതൽ തീർപ്പാക്കുക.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് പുതിയ സംവിധാനത്തിന് നിര്‍ദേശം നല്‍കിയത്. ദമ്ബതികള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള മധ്യസ്ഥരെ സമിതിയില്‍നിന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ജഡ്ജിക്ക് മധ്യസ്ഥരെ തീരുമാനിച്ച് നല്‍കാനും സംവിധാനമുണ്ടാകും.