Wednesday, July 6, 2022
HomeGulfദുബൈയിൽ വനിതാ വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയ കേസ്; പ്രതിക്ക് 6 മാസം തടവും 900,000...

ദുബൈയിൽ വനിതാ വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയ കേസ്; പ്രതിക്ക് 6 മാസം തടവും 900,000 ദിര്‍ഹം പിഴയും വിധിച്ച് കോടതി

ദുബൈ: ദുബൈയിൽ വനിതാ വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ശിക്ഷ ദുബൈ അപ്പീല്‍സ് കോടതി ശരിവെച്ചു. ഒമ്പത് ലക്ഷം ദിര്ഹമാണ് വനിതാ വ്യവസായിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത്. സ്വന്തം രാജ്യത്ത് തനിക്ക് കമ്പനിയുണ്ടെന്ന് അവകാശപ്പെട്ട പ്രതി, വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് ദുബൈയില്‍ എത്തിക്കാമെന്നും ഇത് യൂറോപ്യന്‍ രാജ്യത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും പറഞ്ഞാണ് യുവതിയെ സമീപിച്ചത്.

പണം ലഭിച്ച ശേഷം പ്രതി കോളുകൾ സ്വീകരിക്കാതിരുന്നതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. പ്രതിക്ക് വിചാരണ കോടതി ആറു മാസം തടവുശിക്ഷയും 900,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷാകാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ് മേല്‍ക്കോടതി ശിക്ഷ ശരിവെച്ചത്.

 

Most Popular