യുവനടൻ ദുൽഖർ സൽമാന് ദുൽഖർ യു.എ.ഇ ഗോൾഡൻ വിസ. അബുദാബി ഭരണ കൂടമാണ് ദുൽഖർ സൽമാന് ഗോൾഡൻ വിസ നൽകിയത്. വ്യവസായി എം.എ യൂസഫലിയാണ് ദുൽഖർ സൽമാന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. മോഹൻലാൽ, മമ്മൂട്ടി , പൃഥ്വിരാജ് , ടൊവിനോ തോമസ് എന്നിവർ ഇതിനോടകം യു.എ.ഇയുടെ ഗോൾഡൻ വിസ നേടിയിട്ടുണ്ട്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.