Wednesday, September 28, 2022
HomeGulfതുറസ്സായ സ്ഥലങ്ങളിൽ പകൽ തൊഴിൽ സമയം വർധിക്കും

തുറസ്സായ സ്ഥലങ്ങളിൽ പകൽ തൊഴിൽ സമയം വർധിക്കും

ദോഹ: ഇന്ന് മുതൽ തുറസ്സായ സ്ഥലങ്ങളിലെ വേനൽക്കാല തൊഴിൽ സമയ നിയന്ത്രണം അവസാനിപ്പിക്കുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പകൽ സമയം ജോലി നിരോധിക്കുന്നതിനുള്ള നിയമപരമായ കാലാവധി ഇന്നവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് 3:30 വരെയുണ്ടായ തുറസ്സായ സ്ഥലങ്ങളിലെ നിർബന്ധിത തൊഴിൽ നിരോധനം ഇനിയുണ്ടാകില്ല. കമ്പനികൾക്ക് ഈ സമയങ്ങളിലും തൊഴിലാളികളെ നിയോഗിക്കാം.

സെപ്റ്റംബർ മധ്യത്തിൽ രാജ്യത്തെ കനത്ത വേനൽക്കാലം അവസാനിക്കുന്ന വരെയാണ് പകൽ ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

വേനൽ കാലത്തെ ചൂടിന്റെ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതലുകൾ സംബന്ധിച്ച 2021-ലെ 17-ാം നമ്പർ മന്ത്രിതല പ്രമേയമാണ് തൊഴിൽ നിരോധനത്തിനാധാരം.

Most Popular