മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ്. തലസ്ഥാനമായ മനാമ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അതി രൂക്ഷമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ദൂരക്കാഴ്ച മങ്ങുന്നതിനാൽ പ്രധാന റോഡുകളിലുൾപ്പടെ ഗതാഗതം തടസ്സപ്പെടുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ചെറിയതോതില്‍ മഴ പെയ്യാനും തെക്കുകിഴക്കന്‍ കാറ്റ് വീശാനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.