Thursday, September 29, 2022
HomeGulfഎല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് നിർബന്ധമാക്കി ഖത്തർ മന്ത്രാലയം

എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് നിർബന്ധമാക്കി ഖത്തർ മന്ത്രാലയം

ദോഹ: എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് നിർബന്ധമാക്കി ഖത്തർ മന്ത്രാലയം. എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളും ഉപഭോക്താക്കൾക്ക് അധിക നിരക്കുകളില്ലാതെ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം ലഭ്യമാക്കാനാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. എല്ലാ കടകളിലും മൂന്ന് തരത്തിലുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ അതായത് ബാങ്ക് കാർഡ്/ബാങ്ക് പേയ്‌മെന്റ് വാലറ്റ്/ക്യുആർ കോഡ് എന്നിവയ്ക്കുള്ള സൗകര്യമാണ് ഒരുക്കേണ്ടത്. ‘കുറവ് പണം കൂടുതൽ സുരക്ഷ’ എന്ന ആശയം പിന്തുടർന്നാണ് നിർബന്ധിത തീരുമാനമെന്ന് MoCI ട്വീറ്റ് ചെയ്തു.

ബാങ്ക് കാർഡുകളിലൂടെയും ക്രെഡിറ്റ് കാർഡുകളിലൂടെയും ഡെബിറ്റ് കാർഡുകളിലൂടെയും പേയ്‌മെന്റ് സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും കാർഡുകളുടെ ഉപയോഗത്തിന് അധിക നിരക്കുകളൊന്നും ചുമത്തരുതെന്ന് ആവശ്യപ്പെട്ട് MoCI സർക്കുലർ നൽകിയിരുന്നു.
ആപ്പിൾ പേ, സാംസങ് പേ, ഗൂഗിൾ പേ തുടങ്ങിയ എല്ലാ ആഗോള ഡിജിറ്റൽ വാലറ്റ് സേവനങ്ങളും ഇപ്പോൾ ഖത്തറിൽ സ്വീകരിക്കപെടുന്നുണ്ട്.

പണമിടപാടിന് ബാങ്കിൽ നിന്ന് പിൻവലിക്കൽ, ബാങ്കുകളിലേക്ക് പണം കൊണ്ടുപോകൽ തുടങ്ങിയ ദൈർഘ്യമേറിയ നടപടിക്രമങ്ങൾ ആവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് പേയ്‌മെന്റുകൾ കള്ളപ്പണത്തിന്റെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

അതേസമയം, രാജ്യത്ത് ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തിന് സമ്പൂർണ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട അധികാരികൾ ഊർജിതമാക്കിയിട്ടുണ്ട്. പേയ്‌മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ തുടക്കം ക്യുസിബി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

ഈ മേഖലയുടെ വികസനത്തിന് അനുസൃതമായി ഒരു അഡ്വാൻസ്ഡ് പേയ്‌മെന്റ്, ഫിനാൻഷ്യൽ ട്രാൻസ്ഫർ സംവിധാനം ലഭ്യമാക്കാനാണ് ക്യുസിബി ലക്ഷ്യമിടുന്നത്.

Most Popular