Thursday, August 11, 2022
HomeGulfഇ-സ്‌കൂട്ടർ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആർ.ടി.എ

ഇ-സ്‌കൂട്ടർ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആർ.ടി.എ

ദുബായ്:ഇ-സ്‌കൂട്ടർ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആർ.ടി.എ. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണെന്ന സവിശേഷതകൾ കൊണ്ട് ഇ സ്കൂട്ടർ ഉപയോക്താക്കളുടെ എണ്ണം വർധിക്കുകയും അതേസമയം അശ്രദ്ധമായ സഞ്ചാരത്തെ തുടർന്ന് പകടങ്ങൾ വർധിക്കുകയും ചെയ്യുന്നതായി ആർ ടി എ പറയുന്നു.

വ്യക്തിസുരക്ഷയും സാമൂഹികസുരക്ഷയും അവഗണിച്ച് യാത്ര ചെയ്യുന്നവർക്ക് കനത്ത പിഴ ലഭിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. നിയമലംഘനം നടത്താതെ സുരക്ഷിതമായി ഇ-സ്കൂട്ടർ ഉപയോഗിക്കണം. ദുബായിൽ 10 സ്ഥലങ്ങളിലൂടെ ഇ-സ്കൂട്ടറുകൾ ഓടിക്കാൻ മുൻകൂർ അനുമതി തേടേണ്ടതുണ്ട്.

ഉപയോക്താക്കൾ 16 വയസ്സുള്ളവരായിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ അപകടമുണ്ടാക്കുന്നവിധത്തിൽ ഇ-സ്കൂട്ടർ ഓടിക്കുക, ഒന്നിലേറെ ആളുകൾ വാഹനത്തിൽ കയറുക എന്നിവയ്ക്ക് 300 ദിർഹം പിഴ ഈടാക്കും. നിർദിഷ്ടപാതകൾ ഉപയോഗിക്കാതിരിക്കുക, നടപ്പാതകളിലും വ്യായാമപാതകളിലും അശ്രദ്ധമായി വാഹനം നിർത്തിയിടുക, ആർ.ടി.എ.യുടെ അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഉപയോഗിക്കുക, റിഫ്ളക്ടീവ്‌ ജാക്കറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കാതിരിക്കുക, ഗതാഗതക്കുരുക്കുണ്ടാക്കുന്ന വിധത്തിൽ വാഹനം പാർക്ക് ചെയ്യുക, റോഡിന്റെ ഇടതുവശവും ഉപയോഗിക്കുക, ഗതാഗത നിയമങ്ങൾക്കെതിരായി വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഉപയോക്താവിന് 200 ദിർഹം പിഴ ലഭിക്കും.

Most Popular