Tuesday, September 27, 2022
HomeGulfഖത്തറിൽ പുതിയ ഇ സേവനങ്ങൾ ആരംഭിച്ച് തൊഴിൽ മന്ത്രാലയം

ഖത്തറിൽ പുതിയ ഇ സേവനങ്ങൾ ആരംഭിച്ച് തൊഴിൽ മന്ത്രാലയം

ദോഹ: ഖത്തറിൽ പുതിയ ഇ സേവനങ്ങൾ ആരംഭിച്ച് തൊഴിൽ മന്ത്രാലയം. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷന്‍ സ്ട്രാജിയുടെ ഭാഗമായാണ് പുതിയ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ജനറല്‍ വര്‍ക്ക് ലൈസന്‍സ് നീട്ടാനുള്ള അഭ്യര്‍ത്ഥന ഓണ്‍ലൈനായി നല്‍കാന്‍ കഴിയും. അംഗീകാരം ഓണ്‍ലൈനായി നല്‍കും. ഇത് അപേക്ഷിക്കുന്ന സ്ഥാപനത്തെയും ജീവനക്കാരനെയും ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കും.

റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ സ്ഥാനം പരിഷ്‌കരിക്കാനുള്ള അപേക്ഷ. മന്ത്രാലയത്തിന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവലോകനം ചെയ്യാനും അംഗീകരിക്കാനും കഴിയും. അപേക്ഷിക്കുന്ന സ്ഥാപനത്തെ തീരുമാനം സ്വയമേവ അറിയിക്കും.

കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള മറ്റ് പുതിയ സേവനങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

Most Popular