Saturday, May 21, 2022
HomeGulfഖത്തറിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ഖത്തറിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ നേതൃത്വത്തില്‍ ചേർന്ന മന്ത്രിസഭാ യോഗം. ഈ ഇളവുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ജോലിസ്ഥലത്ത് എത്താവുന്നതാണ് . അതേസമയം വാക്‌സിന്‍ എടുക്കാത്തവര്‍ക്കുള്ള പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിൽ മാറ്റമുണ്ടാകില്ല. നിർദ്ദേശിച്ചിട്ടുള്ള പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം. ഇഹ്തിറസ് ആപ്പ് ഉപയോഗവും നിര്ബന്ധമാണ്.

വിവാഹങ്ങള്‍, കായിക ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, റെസ്റ്റോറന്റുകള്‍ -കഫേകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും, നീന്തല്‍ക്കുളങ്ങളും വാട്ടര്‍ പാര്‍ക്കുകളും, തിയേറ്ററുകളും സിനിമാശാലകളും, ജിമ്മുകള്‍ മുതലായവയില്‍ വാക്‌സിന്‍ എടുക്കാത്ത 20 ശതമാനം പേരെ വരെ അനുവദിക്കാം. എന്നാല്‍ ഈ ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഇവര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം എന്നിവയാണ് നിർദേശങ്ങൾ

എല്ലാ പൗരന്മാരും താമസക്കാരും സന്ദര്‍ശകരും കൊവിഡ് വാക്സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവരോ രോഗമുക്തി നേടിയവരോ ആയിരിക്കണം, വാക്സിനെടുക്കാനാവാത്ത ആരോഗ്യസ്ഥിതിയിലുള്ളവര്‍ അക്കാര്യം വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോർട്ടും കാണിക്കേണ്ടതുണ്ട്.

Most Popular