Tuesday, May 17, 2022
HomeGulfഈദ്, ഈസ്റ്റർ, വിഷു ആഘോഷപരിപാടി സ്നേഹസംഗമ വേദിയാക്കി ഐപാക്

ഈദ്, ഈസ്റ്റർ, വിഷു ആഘോഷപരിപാടി സ്നേഹസംഗമ വേദിയാക്കി ഐപാക്

ദോഹ : ഖത്തറിലെ ഇന്ത്യൻ ഫർമസിസ്റ്റുകളുടെ സംഘടനയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ ഈദ്, ഈസ്റ്റർ, വിഷു ആഘോഷ പരിപാടി സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോര്പറേഷൻ സീനിയർ ഫർമസി ടെക്നീഷ്യൻ ഹമദ് മൂസ ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. അൽഘാബി ഫാംഹൗസ് റിസോർട്ടിൽ ഉച്ചയ്ക്ക് ആരംഭിച്ച പരിപാടി രാത്രി 11മണി വരെ നീണ്ടു നിന്നു.
കലാകായിക പരിപാടികൾ സ്നേഹസംഗമത്തിന് മാറ്റുകൂട്ടി.

ഹനീഫ് പേരാൽ , അമീർ അലി , സജീർ , അബ്ദുൽ റഹ്മാൻ എരിയാൽ , ജാഫർ വക്ര , സഫീർ വയനാട് , മുഹമ്മദ് അലി ശിഹാബ്‌ , സഫ്‌വാൻ , ഷംനാദ് , ഷനീബ് , ഷമീം ,സമീർ ,ഷാനവാസ് ബദ്രിയ ,തുടങ്ങിയവർ നേതൃത്വം നൽകി.

Most Popular