ദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗതം ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ഖത്തർ. അല്‍ഗാനിം-സിറ്റി സെന്റര്‍ റൂട്ടില്‍ ഇനി ഇലക്ട്രിക്ക് ബസുകൾ മാത്രമാവും സഞ്ചരിക്കുക. ഈ റൂട്ട് പൂർണമായും ഇലക്ട്രിക്ക് ബസുകൾ മാത്രമായിരിക്കും ഇനി മുതൽ സർവീസ് നടത്തുക. ഇതോടെ ഖത്തറില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന 25 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളായി മാറും.
ഖത്തറിലെ പൊതുഗതാഗത്തിനും സര്‍ക്കാര്‍ സ്കൂളുകളിലും ഉപയോഗിക്കുന്ന മുഴുവന്‍ ബസുകളും 2030ന് മുമ്പ് ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് പദ്ധതി.