Friday, December 9, 2022
HomeGulfവോക് ദ് ടോക്ക് 19ന്; റജിസ്ട്രേഷൻ ആരംഭിച്ചു

വോക് ദ് ടോക്ക് 19ന്; റജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: ലോകാരോഗ്യ സംഘടനയുടെ ‘വോക് ദ് ടോക്ക് ‘ നടത്തതിൽ പങ്കെടുക്കാൻ റജിസ്‌ട്രേഷൻ തുടങ്ങി. ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽബിദ പാർക്കിൽ നിന്ന് രാവിലെ 8.00ന് തുടങ്ങി 11.00 ന് പാർക്കിൽ തന്നെ സമാപിക്കുന്ന നടത്തത്തിൽ പ്രായഭേദമന്യേ പങ്കെടുക്കാം. ലോകാരോഗ്യ സംഘടന, പൊതുജനാരോഗ്യ മന്ത്രാലയം ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.

കോർണിഷ്, ഫിഫ ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്ക് എന്നിവിടങ്ങളിലൂടെയാണു നടത്തം. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. വാക്ക് ദ് ടോക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് നടത്തം, ഓട്ടം, ജോഗിങ് എന്നിവയിൽ പങ്കെടുക്കാം.

3 മുതൽ 5 കിലോമീറ്റർ നീളം പൂർത്തിയാക്കുന്നവർക്ക് ഖത്തറിന്റെ 3-2-1 ഒളിംപിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയത്തിൽ നടക്കുന്ന ഫുട്‌ബോളിന്റെ ലോകം എന്ന പ്രത്യേക പ്രദർശനം കാണാൻ അവസരം ലഭിക്കും

Most Popular