Tuesday, May 24, 2022
HomeGulfവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞവര്‍ക്ക് ഇഹ്തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം പദവി നഷ്ടമാകും

വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞവര്‍ക്ക് ഇഹ്തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം പദവി നഷ്ടമാകും

ദോഹ: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞവര്‍ക്ക് ഇഹ്തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം പദവി നഷ്ടമാകും. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇഹ്തിറാസ് ഗൈഡ് പുറത്തിറക്കുകയും ചെയ്യുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമ്പത് മാസത്തേക്ക് ഡോള്‍ഡന്‍ ഫ്രെയിം നിലനിർത്താൻ സാധിക്കും.

ഫെബ്രുവരി ഒന്നു മുതല്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ട്, ബൂസ്റ്റര്‍ ഡോസെടുക്കാത്തവരെ വാക്‌സിനെടുക്കാത്തവരായി കണക്കാക്കുമെന്നും അവര്‍ക്ക് ഗോള്‍ഡന്‍ ഫ്രെയിം നഷ്ടമാകുമെന്നും ഇഹ്തിറാസ് ഗൈഡില്‍ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട് . കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെ അവര്‍ രോഗമുക്തി നേടിയ തീയതി മുതല്‍ ഒമ്പത് മാസത്തേക്ക് പ്രതിരോധ കുത്തിവെയ്പ്പുള്ള വ്യക്തികളായി പരിഗണിക്കുമെന്നും ഗൈഡില്‍ പറയുന്നു.

Most Popular