Wednesday, January 19, 2022
HomeGulfഇഹ്തിറാസ് പോര്‍ട്ടലില്‍ പ്രീ-രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഇഹ്തിറാസ് പോര്‍ട്ടലില്‍ പ്രീ-രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ഇഹ്തിറാസ് പോര്‍ട്ടലില്‍ പ്രീ-രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. അബു സമ്ര കര അതിര്‍ത്തി മുഖേനയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയും ഖത്തറിലേക്ക് എത്തുന്നവര്‍ക്കുള്ള പ്രവേശനം എളുപ്പമാക്കും. പ്രവാസി താമസക്കാര്‍ക്കും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കാതെ വേഗത്തില്‍ തന്നെ ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷനിലൂടെ പ്രവേശനാനുമതി ലഭിക്കും. എന്നാൽ സന്ദര്‍ശകര്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വിസ, പാസ്പോര്‍ട് നമ്പര്‍, കൊവിഡ് വാക്സിനേഷന്‍ വിവരങ്ങള്‍, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹോട്ടല്‍ ക്വാറന്റൈന്‍ റിസര്‍വേഷന്‍ തുടങ്ങിയ എല്ലാ രേഖകളും സമർപ്പിക്കണം.

Most Popular