മസ്കത്ത്: പെരുന്നാൾ അവധി തുടങ്ങിയതോടെ മസ്കറ്റിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. മസ്കത്ത് മേഖലയിലെ മത്ര കോര്‍ണീഷ്, മസ്കത്ത് പാലസ്, റുസൈല്‍ പാര്‍ക്, ഖുറിയാത്ത് ഡാം തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലേക്കും ജനങ്ങൾ ഒഴുകിയെത്തി.
ഒമാന്റെ പല ഭാഗത്ത്നിന്നും മസ്കത്ത് മേഖലയിലേക്കും മസ്കത്തില്‍നിന്നും മറ്റു ഭാഗങ്ങളിലേക്കും ജനങ്ങള്‍ അവധി ആഘോഷിക്കാന്‍ എത്തി.സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതിനാല്‍ മത്ര കോര്‍ണീഷിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
ഭക്ഷണ സാധനങ്ങളുമായി മറ്റുമായി കുടുംബത്തോടെ എത്തി രാത്രി വൈകി തിരിച്ചുപോവുന്നവരും നിരവധിയാണ്. എന്നാല്‍ സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് മാത്രം എത്താന്‍ കഴിയുന്നതിനാല്‍ ഇവിടെ തിരക്ക് അനുഭവപ്പെടുന്നില്ല. റൂസൈല്‍ പാര്‍ക്ക് ഏറെ വിശാലമായി കിടക്കുന്നതില്‍ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമാണിത്.