ദുബൈ:ബലിപ്പെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ.
രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ഇക്കുറി വീണ്ടും ബലി പെരുന്നാള്‍ എത്തുന്നത്. കൊവിഡ് ആശങ്ക പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ലാത്തതിനാൽ ജാഗ്രതയോടെ തന്നെയാണ് ഇത്തവണത്തെ ആഘോഷങ്ങളും.
അതേസമയം ഗള്‍ഫിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കേറുന്ന സമയം കൂടിയാണ് പെരുന്നാള്‍ കാലം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.