Saturday, August 13, 2022
HomeGulfബലിപ്പെരുന്നാൾ അവധി : ദുബൈ പൊതുഗതാഗതം ഉപയോഗിച്ചത് 5.6 ദശലക്ഷം പേർ

ബലിപ്പെരുന്നാൾ അവധി : ദുബൈ പൊതുഗതാഗതം ഉപയോഗിച്ചത് 5.6 ദശലക്ഷം പേർ

ദുബായ്: നാലു ദിവസത്തെ ബലി പെരുന്നാൾ അവധിക്കാലത്ത് പൊതുഗതാഗതം ഉപയോഗിച്ചത് 5.6 ദശലക്ഷം ആളുകൾ.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ആണ് ഇക്കാര്യം അറിയിച്ചത്.

ടാക്സികൾ, ആർ‌.ടി‌.എ നടത്തുന്ന ഷെയർ മൊബിലിറ്റി സംവിധാനങ്ങൾ. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ എന്നിവ ഏകദേശം 2,150,000 പേർക്കു സേവനം നൽകി. ട്രാമിൽ 87,450 പേരാണു യാത്ര ചെയ്തത്.

പബ്ലിക് ബസുകൾ 1,157,000 താമസക്കാരെയും സന്ദർശകരെയും കടത്തിവിട്ടു, ജലഗതാഗതം 2,56,780 യാത്രക്കാരെ എത്തിച്ചു. ഏകദേശം 1,750,000 ആളുകൾ ടാക്സി ഉപയോഗിച്ചു.

ഷെയർ ചെയ്യുന്ന ഗതാഗത സംവിധാനം 2,04,150 പേര്‍ ഉപയോഗിച്ചു. ഈ മാസം 30 നും ഓഗസ്റ്റ് 2 നും ഇടയിൽ 2,853,710 യാത്രക്കാർക്കു സേവനം നൽകിയ 2020 ലെ ബലിപെരുന്നാളിനെ അപേക്ഷിച്ച് ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായി.

നഗരത്തിന്‍റെ വിനോദസഞ്ചാര ആകർഷണ കേന്ദ്രങ്ങളിലേക്കാണു മിക്കവരും സഞ്ചരിച്ചത്.

Most Popular