Friday, August 12, 2022
HomeGulfഈദ് അല്‍ അദ്ഹ: ഖത്തറിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ഈദ് അല്‍ അദ്ഹ: ഖത്തറിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ദോഹ:ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഖത്തറിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവക്ക് 2022 ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെ പൊതു അവധി ആയിരിക്കും.

അവധിക്ക് ശേഷം ജൂലൈ 17 ഞായറാഴ്ച സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി), ക്യുസിബി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യുഎഫ്എംഎ) എന്നിവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

Most Popular