Tuesday, May 17, 2022
HomeGulfഫാമിലി ഓക്കേഷൻ ഈദ് പിക്നിക്കും വിനോദ യാത്രയും സംഘടിപ്പിച്ചു

ഫാമിലി ഓക്കേഷൻ ഈദ് പിക്നിക്കും വിനോദ യാത്രയും സംഘടിപ്പിച്ചു

ദോഹ .ഖത്തറിലെ മലയാളി കുടുംബ കൂട്ടായ്മയായ ഫാമിലി ഒക്കേഷൻ ഊദ് പിക്നിക്കും വിനോദയാത്രയും സംഘടിപ്പിച്ചു. ദുഖാൻ ഫാമിലി ബീച്ചിൽ വെച്ച് നടന്ന ഈദ് സംഗമം സക്കരിയ്യ മാണിയൂരിൻ്റ അധ്യക്ഷതയിൽ മഹറുഫ് പാലോട്ടു പള്ളി ഉദ്ഘാടനം ചെയ്തു മിസ്ഫർ കൈ പ്രത്ത്, മുഹമ്മദ് കിഴക്കിയിൽ, മശ്ഹൂദ് മട്ടന്നൂർ, സഹീർ കൊളച്ചേരി, അബ്ദുൽ ഗഫൂർ റൊട്ടാന, അഷ്‌ക്കർ,ഷഫീഖ് മാങ്കടവ് ,ഉബൈദ് മട്ടന്നൂർ , ഉമൈർ മുണ്ടേരി, മൂസ ഹാജി, തുടങ്ങിയവർ നേതൃത്വം നൽകി. പാട്ട് മത്സരം, ബോളുകളി, നീന്തൽ മത്സരം, കസേരകളി, അന്താക്ഷിരി, കഥപറച്ചിൽ തുടങ്ങിയ മത്സങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Most Popular