Friday, September 30, 2022
HomeGulfഅഞ്ചു രാജ്യങ്ങളിലെ യാത്രക്കാർക്ക് അനുമതി നിഷേധിച്ച് എമിറേറ്റ്സ്

അഞ്ചു രാജ്യങ്ങളിലെ യാത്രക്കാർക്ക് അനുമതി നിഷേധിച്ച് എമിറേറ്റ്സ്

യുഎഇ: 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നിഷേധിച്ച് എമിറേറ്റ്സ്. റാപിഡ്​ പി.സി.ആർ പരിശോധന സൗകര്യം ഇല്ലാത്തതിനാലാണ് 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ബംഗ്ലാദേശ്​, നൈജീരിയ, വിയറ്റ്​നാം, സാംബിയ, ഇ​ന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്​ അനുമതി നിഷേധിച്ചത്​. യു.എ.ഇയിലേക്കുള്ള യാത്രക്കാർ പുറപ്പെടുന്നതിന്​ ആറ്​ മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ബംഗ്ലാദേശ്​ അടക്കം അഞ്ച്​ രാജ്യങ്ങൾ ഈ സൗകര്യം ഏർപ്പെടുത്താത്തതാണ്​ യാത്രക്കാർക്ക്​ തിരിച്ചടിയായത്.

Most Popular