Wednesday, January 26, 2022
HomeGulfപുതിയ എമിറേറ്റ്സ് ഐഡന്റിറ്റി കാർഡിന് ഫീസ് കൂടില്ല

പുതിയ എമിറേറ്റ്സ് ഐഡന്റിറ്റി കാർഡിന് ഫീസ് കൂടില്ല

അബുദാബി:പുതിയ എമിറേറ്റ്സ് ഐഡന്റിറ്റി കാർഡിന് ഫീസ് കൂടില്ല. ഫെ‍ഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ) ആണ് ഇക്കാര്യം അറിയിച്ചത് . നാഷനൽ ഐഡി കാർഡ് പദ്ധതിയുടെ ഭാഗമായാണ് പുതിയ എമിറാത്തി പാസ്പോർട്ട് പുറത്തിറക്കിയത്. നിലവിലെ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കാണ് പുതിയ കാർഡ് നൽകുക. ആധുനിക സംവിധാനങ്ങളോടെയാണ് ഉയർന്ന ഗുണനിലവാരമുള്ള പുതിയ കാർഡ് നിർമിച്ചിരിക്കുന്നത്. 10 വർഷം വരെ ഉപയോഗിക്കാനാകും.

കാര്‍ഡ് കാണാതെ പോവുകയോ, തകരാറ് സംഭവിക്കുകയോ ചെയ്താലും പുതിയത് അനുവദിക്കും. നിലവിലെ കാർഡ് കാലാവധി പൂർത്തിയാകും വരെ ഉപയോഗിക്കാൻ ഐസിഎ ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഇൗദ് അൽ ഖലിലി പറഞ്ഞു.

കാർഡിലെ വിവരങ്ങൾ പുറത്ത് ദൃശ്യമായിരിക്കില്ല, ഐസിഎയുമായി ചേർന്ന് ഇ–ലിങ്ക് സംവിധാനത്തിലൂടെയായിരിക്കും ഡാറ്റകൾ കാണാനാകുക. 3 ഡി ഫോട്ടോയാണ് പതിക്കുക. കാർഡിലെ ചിപ്പിന് ഉയർന്ന ശേഷിയുണ്ടായിരിക്കും.

Most Popular