Wednesday, January 19, 2022
HomeGulfയാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി എമിറേറ്റ്സ്

യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി എമിറേറ്റ്സ്

ദുബൈ: പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻ അധികൃതർ. സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് എമിറേറ്റ്സ് വെബ്സൈറ്റില്‍ പുതിയ നിർദേശങ്ങൾ വന്നിരിക്കുന്നത്. യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്നാണ് നിർദേശം. പുതിയ കോവിഡ് വകഭേദം മൂലം നിയന്ത്രണമേർപ്പെടുത്തി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ റീബുക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി അതത് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയോ എമിറേറ്റ്സ് കാള്‍ സെന്ററിനെ സമീപിക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Most Popular