Friday, July 1, 2022
HomeGulfതൊഴില്‍, താമസ നിയമ ലംഘനം; കുവൈത്തിൽ വ്യാപക പരിശോധന തുടരുന്നു

തൊഴില്‍, താമസ നിയമ ലംഘനം; കുവൈത്തിൽ വ്യാപക പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപക പരിശോധന തുടരുന്നു. താമസ തൊഴിൽ നിയമ ലംഘകരെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി സംശയിച്ചിരുന്ന അപ്പാർട്മെന്റുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് പുറമെ ലൈംഗിക കളിപ്പാട്ടങ്ങളും അത്തരത്തിലുള്ള മറ്റ് ഉപകരണങ്ങളും ഇവിടങ്ങളില്‍ വില്‍പന നടത്തിയതായും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ ഈ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിച്ചിരുന്നതായും കണ്ടെത്തിയെന്ന് അറബ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി രാജ്യവ്യാപക പരിശോധനയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കുവൈത്തില്‍ നടന്നുവരുന്നത്.

Most Popular