എൻഡോസൾഫാൻ ഇനിയും നീതിക്ക് വേണ്ടി പോരാടേണ്ടിവരുന്നത് അവഹേളനം :കൾച്ചറൽ ഫോറം കാസർഗോഡ്

മൂന്ന് പതിറ്റാണ്ടിലധികമായി ബഹുരാഷ്ട്ര കമ്പനിയുടെ എൻഡോസൾഫാൻ പ്രയോഗംമൂലം നരകതുല്യമായ ജീവിതം നയിച്ചു വരുന്ന
കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ജനതക്ക് വേണ്ടി 80 കഴിഞ്ഞ ദയാബായി അടക്കം തെരുവിൽ ഇപ്പോഴും ശബ്ദിക്കേണ്ടി വരുന്നത് പരിഷ്കൃത ജനാധിപത്യസമൂഹത്തിന് നാണക്കേടാണെന്ന് കൾച്ചറൽ ഫോറം കാസർഗോഡ് ജില്ല സെക്രട്ടറിയേറ്റ്.

എൻഡോസൾഫാൻ ഇരകൾ ഉന്നയിച്ച എല്ലാആവശ്യങ്ങളും അംഗീകരിച്ച് സെക്രട്ടറിയേറ്റ് നടയിൽ ദയാഭായിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പല സന്ദർഭങ്ങളിലായി സർക്കാർ പ്രഖ്യാപിച്ച മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾ എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജമാക്കാൻ ബന്ധപ്പെട്ടവർ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാനവൈസ് പ്രസിഡന്‍റ് ടി കെ.മുഹമ്മദ്കുഞ്ഞി, ജില്ലാ ഭാരവാഹികളായ ഹാഷിം തൃക്കരിപ്പൂർ , ഷെക്കീൽ സിയാദലി, ഹഫീസുള്ള,റമീസ്, സലാം ,ഫാത്തിമ ,ആൽബി , ശംശീർ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു പ്രസിഡന്റ് ഷബീർ പടന്ന അധ്യക്ഷതയും സെക്രട്ടറി മനാസ് സാഗതവും പറഞ്ഞു.