ദോഹ : ഖത്തറിൽ എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹിലാലിലെ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ അങ്കണത്തിൽ നടന്ന പരിപാടിയിൽ കുടുംബങ്ങളടക്കം 250ഇൽ അധികംപേർ പങ്കെടുത്തു.
സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരുടെ വേദനകൾ പരിഹരിക്കാൻ റമദാൻ നമ്മെ പ്രാപ്തരാകേണ്ടതുണ്ട് എന്ന വിഷയത്തിൽ നിസാർ സഖാഫി പ്രഭാഷണം നടത്തി.
എനോറ ഖത്തർന്റെ മെമ്പർഷിപ് കാമ്പയിനും ഇഫ്താർ സംഗമത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചു . പരിപാടിയിൽ പ്രസിഡണ്ട് ജിംനാസ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ജലീൽ ഹംസ വിശിഷ്ടാത്ഥികൾക്കും അംഗങ്ങൾക്കും സ്വാഗതമേകി.
ISC വൈസ് പ്രസിഡണ്ട് ഷെജി വലിയകത് ,ചാവക്കാട് പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത്,തൃശൂർ ജില്ലാ സൗഹൃദ വേദിയെ പ്രതിനിതീകരിച്ചു പ്രസിഡണ്ട് മുസ്തഫ ,വൈസ് പ്രസിഡന്റ് റാഫി കണ്ണോത്, സെക്രട്ടറി ശശി, ഗുരുവായൂർ സെക്ടർ ചെയർമാൻ നിഷാം ഇസ്മായിൽ എന്നിവർ പങ്കെടുത്തു. എനോറ സീനിയർ മെമ്പർമാരായ ഹംസ പന്തായിൽ ,ഉസ്മാൻ, സൈനുദ്ധീൻ, ഖമറുദ്ധീൻ സിയാൽ, സിദ്ധിഖ്, മൊയ്ദുട്ടി കല്ലയിൽ അക്ബർ അറക്കൽ അനൂപ് കല്ലയിൽ എന്നിവർ ഇഫ്താർ മീറ്റിനു നേതൃത്വം നൽകി.