Friday, August 12, 2022
HomeGulfഷോകേയ്‌സ് മോഡൽ ബിസിനസ്‌ കോൺസെപ്റ്റുമായി യൂറോടെക് ഗ്രൂപ്പ്

ഷോകേയ്‌സ് മോഡൽ ബിസിനസ്‌ കോൺസെപ്റ്റുമായി യൂറോടെക് ഗ്രൂപ്പ്

ദോഹ: ഷോകേയ്‌സ് മോഡൽ ബിസിനസ്‌ കോൺസെപ്റ്റുമായി യൂറോ ടെക് ഗ്രൂപ്പ്‌ പുതിയ ഷോറും ദോഹയിൽ ആരംഭിച്ചു. യൂറോടെക് ഗ്രൂപ്പ്‌ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ്‌ കല്ലാട്ട് ഷോറും ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആദ്യ വില്പന തൗഫീഖ് അബ്‌ദുൾ ജബ്ബാറിന് കൈമാറി.

സ്റ്റാൻലി ,മെറ്റബൊ ,ഡീവാൾഡ് , മക്കീറ്റ, ഫിലിപ്സ്, ബോർഷ്‌, എന്നീ ലോകോത്തര നിലവാരത്തിലുള്ള ബ്രാന്റുകളുടെ ഡീലർഷിപ്പോടു കൂടിയാണ് യൂറോടെക് പുതിയ ബിസിനസ് ആശയത്തിന് രൂപം നൽകിയിരിക്കുന്നത്.

ഷോകേയ്‌സ് മോഡൽ ബിസിനസ്‌ എന്ന ആശയം ഖത്തറിലും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോടെക്  എത്തുന്നത്.

2006 മുതൽ ഓയിൽ & ഗ്യാസ് ഇൻഡസ്ട്രിയൽ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന കമ്പനിയാണ് യൂറോടെക്.

Most Popular